കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു. വി.എച്ച്.എസി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക്ക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായപരിധി: 18നും 41നും മധ്യേ. ജൂലൈ 20 വരെ www.keralaagriculture.gov.in പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 25 മുതൽ 29 വരെ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിൽ വച്ച് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് അതതു കൃഷി ഭവനുമായി ബന്ധപ്പെടാം.