p
മുഹമ്മദ് റസാൻ

ബാലുശ്ശേരി: ഒഴുക്കിൽപ്പെട്ട ഒമ്പതുകാരന്റെ രക്ഷകനായ പതിനൊന്നുകാരൻ ഇപ്പോൾ നാടിന്റെ ഹീറോ. എടപ്രം കണ്ടി മുഹമ്മദ്‌ റസാനാണ് തോട്ടിലെ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച് അഭിമാന താരമായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇയ്യാട് -മങ്ങാട് തോട്ടിൽ കൂരിപ്പുരം ഭാഗത്ത് തോട്ടിൽ വീണ ഒമ്പതുകാരനെ അയൽവാസിയായ മുഹമ്മദ്‌ റസാൻ രക്ഷിച്ചത്. റസാനും ഉമ്മ ഷംനയും ഇയ്യാട് നിന്ന് വരുമ്പോഴാണ് സൈക്കിളിൽ പോകുന്ന കുട്ടി തോട്ടിലേക്ക് വീഴുന്നത് കാണുന്നത്. ഉടൻ തന്നെ തോട്ടിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഇയ്യാട് എം.ഐ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റസാൻ. പ്രവാസിയായ ഇ.കെ.നൗഷാദിന്റെ മകനാണ്. ധീരത കാണിച്ച മുഹമ്മദ്‌ റസാനെ ഇരുപതാം വാർഡ് മെമ്പർ അതുൽ പുറക്കാടിന്റെ നേതൃത്വത്തിൽ ഇയ്യാട് ടൗൺ കോൺഗ്രസ്‌ കമ്മിറ്റി അഭിനന്ദിച്ചു. ഡി.വൈ.എഫ്.ഐ സൗത്ത് ഇയ്യാട് യൂണിറ്റ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തുടങ്ങിയവർ റസാനെ വീട്ടിലെത്തി അനുമോദിച്ചു.

ജി​ല്ലാ​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​അ​തോ​റി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പൊ​ന്നാ​ട​ ​അ​ണി​യി​ച്ച്‌​ ​ആ​ദ​രി​ച്ചു.​ ​സ്കൂ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​ഒ.​പി.​കൃ​ഷ്ണ​ദാ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​യ​രാ​ജ​ൻ,​ ​സ​ലീ​ന,​ ​ഹ​ഖ് ​ഇ​യ്യാ​ട്,​ ​ടി.​കെ.​അ​മ​ൽ​രാ​ജ്,​ ​മൊ​യ്‌​തീ​ൻ​ ​കോ​യ​ ​ഇ.​കെ,​ ​ഷം​ന​ ​ഇ.​കെ​ ​തുട
ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.