knnamangalam-news
കുന്ദമംഗലം ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും അദ്ധ്യാപക ശിൽപശാലയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പോൾ കെ. ജെ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ വിദ്യാരംഗം കലാ -സാഹിത്യ വേദി ഉദ്ഘാടനവും അദ്ധ്യാപക ശിൽപശാലയും നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പോൾ കെ.ജെ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക ശിൽപശാല സാഹിത്യകാരനും കവിയുമായ ബിജു കാവിൽ നയിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സർഗ സല്ലാപത്തിന് ഹാഷിദ് കെ.സി നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഫോറം പ്രതിനിധി ബഷീർ എം.പി അദ്ധ്യക്ഷത വഹിച്ചു. സാജിദ് എം.എ, എ.കെ.മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കോ ഓർഡിനേറ്റർ അനുശ്രീ സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു.