eeso
eeso

കോഴിക്കോട്: ഈശോസഭ സ്ഥാപകനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ മാനസാന്തരത്തിന്റെ 500ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 23ന് അഞ്ച് മണിക്ക് ടാഗോർ ഹാളിൽ സാംസ്‌കാരിക സദസ് നടത്തും. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ.സെബാസ്റ്റ്യൻ പോൾ , ഡോ.വത്സൻ തമ്പു, കെ.എൻ.എ.ഖാദർ എന്നിവർ പ്രസംഗിക്കും. തുടർന്ന് സംഗീതസായാഹ്നം. വാർത്താ സമ്മേളനത്തിൽ ജസ്യൂട്ട് സൊസൈറ്റി പ്രൊവിൻഷ്യൽ ഫാ.ഡോ.ഇ.പി.മാത്യു, ഫാ.പയസ് വാച്ചാപറമ്പിൽ, സെബാസ്റ്റ്യൻ ജോൺ , എം.എഫ്.ആന്റോ എന്നിവർ പങ്കെടുത്തു.