കോഴിക്കോട്: ദേശീയ സ്‌കൂൾ സുരക്ഷിത ദിനാചാരണത്തിന്റെ ഭാഗമായി മേരിക്കുന്ന് സെന്റ് ഫിലോമിനാസ് സ്‌കൂൾ റോഡിൽ സൈൻബോർഡുകളും സുരക്ഷാ മിററും സ്ഥാപിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും മനേജ്‌മെന്റും ചേർന്ന് അസി.കമ്മീഷണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. സിറ്റി ട്രാഫിക് എസ്.ഐ. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ഫാ.സൈമൺ പീറ്റർ, പ്രധാനാദ്ധ്യാപിക പി.സി.അഗത, കൗൺസിലർ ടി.പി.ചന്ദ്രൻ, പി.ടി.എ.പ്രസിഡന്റ് ആന്റണി, ജയരാജ് എന്നിവർ പ്രസംഗിച്ചു.