കോഴിക്കോട്: ആവിക്കൽതോട് മലിനജല സംസ്കരണ പ്ലാന്റ് സമരപ്രദേശത്ത് സംശയാസ്പദമായി കണ്ട മൂന്നുപേരെ വെള്ളയിൽ പൊലീസ് കരുതൽ തടങ്കലിലാക്കി. പാണ്ടിക്കാട് ചെറുക്കവള്ളി നഹാസ് റഹ്മാൻ (29), നിലമ്പൂർ അരിക്കുന്നേൽ ഷമീർ (36), കക്കോടി കുളക്കരവയൽ ഭഗത് ദിൻ (32) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർ ഒരു യുവജന സംഘടനയിലെ അംഗങ്ങളാണെന്നും അന്വേഷണത്തിൽ മറ്റ് കേസുകൾ ഒന്നുമില്ലെങ്കിൽ ജാമ്യത്തിൽ വിടുമെന്നും വെള്ളയിൽ പൊലീസ് പറഞ്ഞു.