വടകര: സീതി സാഹിബ് അക്കാദമിയ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വടകര മേഖല പ്രഖ്യാപന കൺവെൻഷൻ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.പി.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.ഡി.കബീർ പദ്ധതി വിശദീകരിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം.സി.വടകര, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി.മൊയ്‌തീൻ കോയ, ഒ.കെ.കുഞ്ഞബ്ദുള്ള, ഹാരിസ് കൊത്തിക്കുടി തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ശുഐബ് കുന്നത്ത് സ്വാഗതവും ഒ.കെ.ഫൈസൽ നന്ദിയും പറഞ്ഞു.