നാദാപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്‌തതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. ശബരിനാഥനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.. പ്രിൻസ് ആന്റണി, ഫസൽ മാട്ടാൻ, ടി.പി. ജസീർ, റിയാസ് ഇയ്യംകോട്, ആരിഫ് പയന്തോങ്, അർജുൻ, ശ്യാം വടക്കയിൽ, അഖിൽ നരിപ്പറ്റ, എൻ. കെ. അഭിഷേക്, അർജുൻ കായകോടി, ഹരിപ്രസാദ് നരിപ്പറ്റ, കെ.കെ.എച്ച്.നിസാർ എന്നിവർ പങ്കെടുത്തു..