111
പടം- അരൂര്‍ യു പി സ്‌കൂളില്‍ ഔഷധി കഞ്ഞി വിതരണത്തിനുള്ള കിറ്റ് കുഞ്ഞിപാര്‍വ്വതി അമ്മ സ്‌കൂള്‍ എച്ച് എം സജിലാലിനെ ഏല്‍പ്പിക്കുന്നു.

നാദാപുരം: കർക്കടകം പിറന്നതോടെ അരൂർ യു.പി സ്‌കൂളിൽ കുട്ടികൾക്ക് ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു. ഉച്ചഭക്ഷണത്തിന് മുമ്പായാണ് ഔഷധക്കഞ്ഞി നൽകുന്നത്. ഔഷധ കൂട്ടടങ്ങിയ കിറ്റ് കുളക്കുനി രാമത്ത് കുഞ്ഞിപാർവതി അമ്മ സ്‌കൂൾ പ്രധാനാദ്ധ്യാപകൻ എൽ.ആർ.സജിലാലിന് കൈമാറി. ടി.പി.കുട്ടിശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.രാധാകൃഷ്ണൻ, പി.കെ.സതീശൻ, പി.കെ. ഷിജിത്ത്, സി.എച്ച്.പ്രശാന്ത്, വി.ടി.ലിജേഷ് എന്നിവർ പ്രസംഗിച്ചു.