ചേളന്നൂർ: ശ്രീനാരായണഗുരു കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബിരുദ വിദ്യാർത്ഥികൾക്കായി അത്യാധുനിക ലബോറട്ടറി ഉപകരണങ്ങളുടെ പ്രായോഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നൂതന ലബോറട്ടറി ഉപകരണങ്ങളുടെ പ്രവർത്തന പരിചയം ഭാവിയിൽ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിൽ മുതൽ കൂട്ടാവുമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച പ്രിൻസിപ്പൽ എസ്.പി കുമാർ പറഞ്ഞു. ഐ.ക്യു.എ.സി കോഡിനേറ്ററായ ആത്മ ജയപ്രകാശ്, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി എം.ആർ രാജേഷ്, കെമിസ്ട്രി വിഭാഗം മേധാവി എം.ഷിനി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.പി.യു മേഘ, ഡോ.വിജയ്ത വിജയ കുമാർ തുടങ്ങിയർ ക്ലാസ് എടുത്തു. ബോട്ടണി വിഭാഗം മേധാവി കെ. ആർ. ലസിത സ്വാഗതവും അസി. പ്രൊഫസർ ഡോ. ഇ. എസ് അഭിലാഷ് നന്ദിയും പറഞ്ഞു.