kunnamangalam-news
എസ് എസ് എഫ് സാഹിത്യോത്സവത്തിൽ വിജയികളായവർക്ക് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി അബ്ദുറഹിമാൻ സഖാഫി സമ്മാനദാനം നിർവ്വഹിക്കുന്നു.

കുന്ദമംഗലം: കാക്കേരിയിൽ നടന്ന എസ്.എസ്.എഫ് പതിമംഗലം സെക്റ്റർ സാഹിത്യോത്സവത്തിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി. കാക്കേരി, പടനിലം യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 200 കലാപ്രതിഭകൾ മാറ്റുരച്ചു. കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി അബ്ദുറഹിമാൻ സഖാഫി സമ്മാനദാനം നിർവഹിച്ചു. മുസ്തഫ നിസാമി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് കൊടുവളളി ഡിവിഷൻ പ്രസിഡന്റ് ഹഖീം സിദ്ധീഖി, എസ്.വൈ.എസ് സർക്കിൾ സെക്രട്ടറി പി.കെ.മുൻഷിദ്, സി.പി.അബു ഹാജി, കെ.റഫീഖ്, കെ.ശുഹൈബ്, എം.റാഹിൽ, കെ.ഉബൈദ്, കെ.ടി.അദ്നാൻ, എം.പി.വാബിസ്, കെ.ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.

പടനിലം യൂണിറ്റിലെ ഇർഫാനെ സർഗ പ്രതിഭയായും കളരികണ്ടി യൂണിറ്റിലെ ഇൻഷാനെ കലാപ്രതിഭയായും തെരഞ്ഞെടുത്തു.