route
l വടകര അഴിത്തലയിൽ ഭിന്നശേഷിക്കാരിയുടെ വീട്ടിലേക്ക് വഴി തടസപ്പെടുത്തി -

വടകര: ഭിന്നശേഷിക്കാരിയുടെ വീടിന് മുന്നിൽ വഴി തടസപെടുത്തി കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നിക്ഷേപിച്ചതായി പരാതി. വടകര അഴിത്തലയിൽ ഉമൂറുൽ ഉലൂം മദ്രസക്ക് സമീപം മുസല്യാരവിട പുതിയപുരയിൽ ചടവത്ത് ഷഫരിയയുടെ പഴയ കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തിയ ഭാഗം നഗരസഭ കണ്ടെത്തുകയും പൊളിച്ച് നീക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങൾ തൊട്ടടുത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരിയും ഊമയുമായ ചെറിയവളപ്പിൽ സഫീറയുടെ വീടിന് മുന്നിൽ നിക്ഷേപിക്കുകയായിരുന്നു. ഇത് നീക്കം ചെയ്യുന്നതിന് പല തവണ ആവശ്യപ്പെട്ടിട്ടും മാറ്റാൻ ഉടമ തയ്യാറായിട്ടില്ല. വഴിതടസ്സപെടുത്തി നിക്ഷേപിച്ച കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി എടുക്കുന്നില്ലെന്ന പരാതിനഗരസഭയിൽ നൽകിയിട്ടുണ്ട്.