
ഭുവനേശ്വർ: 2022ലെ എൻ.ഐ.ആർ.എഫ് ഇന്ത്യയുടെ റാങ്കിംഗിൽ രാജ്യത്തെ പൊതു, സ്വകാര്യ സർവകലാശാലകളിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിക്ക് (കെ.ഐ.ഐ.ടി) 20-ാംസ്ഥാനം. കെ.ഐ.ഐ.ടിയുടെ വിവിധ സ്‌കൂളുകളും റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരവും ഗവേഷണ പ്രവർത്തനങ്ങളുമാണ് കെ.ഐ.ഐ.ടി.യെ മികച്ച നേട്ടത്തിന് അർഹമാക്കിയതെന്ന് കെ.ഐ.ഐ.ടി സ്ഥാപകൻ ഡോ.അച്യുത സാമന്ത പറഞ്ഞു. കെ.ഐ.ഐ.ടിയെയും കെ.ഐ.എസ്.എസിനെയും മികവിലേക്ക് നയിച്ച ഡോ. സാമന്തയെ ജീവനക്കാരും വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദിച്ചു.