കോഴിക്കോട്: മുക്കം എം.എ.എം.ഒ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം 24ന് കോളേജ് കാമ്പസിൽ നടക്കും. രാവിലെ 10ന് ട്രാൻസ്ജെൻഡർ ചലച്ചിത്ര നടി അഞ്ജലി അമീർ ഉദ്ഘാടനം ചെയ്യും. കോളേജ് ഗ്ളോബൽ അലൂംനി കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിക്കും. അബ്ദുള്ള കോയ ഹാജി മുഖ്യാതിഥിയാകും. വൈകിട്ട് മൂന്ന് മുതൽ മെഗാ മ്യൂസിക്കൽ ഇവന്റ് അരങ്ങേറും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.ടി.പി.അബ്ബാസ്, സംഘാടക സമിതി ചെയർമാൻ അഡ്വ.കെ. മുരളീധരൻ, ചീഫ് കോ ഓർഡിനേറ്റർ അഷറഫ് വയലിൻ, എം.എ.ഫൈസൽ, കെ.സി രഹ്‌ന എന്നിവർ പങ്കെടുത്തു.