ബാലുശ്ശേരി: കിസാൻ ജനത ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ 24ന് ബാലുശ്ശേരിയിൽ നടക്കും.
ജില്ലാ പ്രസിഡന്റ് എൻ.കെ.രാമൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.ഡി.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തും.
നിയോജക മണ്ഡലം പ്രസിഡന്റ് വിജയൻ അത്തിക്കോട് അദ്ധ്യക്ഷത വഹിക്കും. എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പനങ്ങാട്, യുവജനത സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കുറുമ്പൊയിൽ, മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി സുജ ബാലുശ്ശേരി, കിസാൻ ജനത ജില്ലാ ട്രഷറർ സി.വേണുദാസ്, എൽ.ജെ.ഡി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് എൻ. നാരായണൻ കിടാവ് തുടങ്ങിയവർ സംബന്ധിക്കും.