ramayan
ramayan

കുന്ദമംഗലം: ചാത്തമംഗലം ചൂലൂർ ശ്രീ സദാശിവ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി എട്ട് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്കായി രാമായണം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് യഥാക്രമം 2001, 1501, 1001 രൂപ സമ്മാനം നൽകും. പങ്കെടുക്കുന്നവർ പേര് , ജനന തീയതി, ക്ലാസ് ,സ്കൂൾ, വിലാസം, മൊബൈൽ നമ്പർ എന്നിവ 9495532812 എന്ന നമ്പറിലേക്ക് 31ന് വൈകിട്ട് 5മണിക്ക് മുമ്പായി വാട്സ് ആപ് ചെയ്യേണ്ടതാണ്. പ്രശ്നോത്തരി ആഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് ചൂലൂർ ശ്രീ സദാശിവ ബാലസദനം ഹാളിൽ നടക്കും.