കുന്ദമംഗലം: ഹാഷിഷ് ഓയിലുമായി കുന്ദമംഗലത്ത് രണ്ട് യുവാക്കൾ പിടിയിൽ. പാലക്കാട് പള്ളത്ത് മുഹമ്മദ് ഷാഫി, കോഴിക്കോട് മയനാട് സ്വദേശി വിനീത് എന്നിവരെയാണ് കുന്ദമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 590 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി സി.ഡബ്ലിയു.ആർ.ഡി.എമ്മിന് സമീപം വെച്ച് എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ തമ്പി , അസി.എക്സൈസ് ഓഫീസർ ഗോപി , പ്രിവന്റീവ് ഓഫീസർമാരായ പ്രതീഷ് ചന്ദ്രൻ, ഹരീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ധനീഷ് കുമാർ , അർജുൻ വൈശാഖ്, ലത മോൾ എന്നിവർ പരിശോധയിൽ പങ്കെടുത്തു.