കോഴിക്കോട്: വിവിധ വിഭാഗങ്ങളിലെ കലാകാരന്മാരുടെ സംഘടനയായ 'നന്മ 'യുടെ കോഴിക്കോട് ജില്ലാ സമ്മേളനം നടക്കാവ് ഗേൾസ് സ്കൂളിൽ നാളെ രാവിലെ 10 ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും.

തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജാനമ്മ കുഞ്ഞുണ്ണി സംസ്ഥാന റിപ്പോർട്ട് അവതരിപ്പിക്കും.

സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലിന് വിവിധ കലാകാരന്മാരെ പങ്കെടുപ്പിച്ച്കൊണ്ട് നടത്തുന്ന വിളംബര ജാഥ കിഡ്സൺ കോർണറിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി കിഡ്സൺ കോർണറിൽ തന്നെ സമാപിക്കും. ജില്ലാ പ്രസിഡന്റ് വിൽസൻ സാമുവൽ, സെക്രട്ടറി പ്രദീപ് ഗോപാൽ, ജാനമ്മ കുഞ്ഞുണ്ണി, കലാമണ്ഡലം സത്യവ്രതൻ, ടി.കെ വേണു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.