5
ആവടുക്കപാടശേഖരം

പേരാമ്പ: തരിശ് നിലമായിക്കിടക്കുന്ന പന്തിരിക്കര ആവടുക്കപാടശേഖരം കൃഷിയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മുപ്പത് ഏക്കർ ഭൂമിയാണ് തരിശായി കിടക്കുന്നത്. പാടശേഖരത്തിൽ ആവശ്യമായ പരിചരണമൊരുക്കിയാൽ വർഷത്തിൽ മൂന്ന് തവണയെങ്കിലും കൃഷിയിറക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. രണ്ടു വർഷം മുമ്പ് നിറവ് പദ്ധതിയിലുൾപ്പെടുത്തി ഇരുപത്തി അഞ്ചേക്കർ വയൽ പ്രദേശത്ത് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം കൃഷി വേണ്ടത്ര വിജയിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കർഷകർ പറയുന്നു. അനുയോജ്യമായ പദ്ധതിയിലുൾപ്പെടുത്തി ആവശ്യത്തിന് ജലസേചനം ക്രമീകരിച്ച് നെൽപാടം സംരക്ഷിക്കണമെന്നാണ് കർഷകർ പറയുന്നത്.

തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കണം ശാസ്ത്രീയ രീതികൾ അവലംബിച്ച് ആവടുക്കവയൽസംരക്ഷിക്കണം എം .പി പ്രകാശൻ (സാമൂഹ്യ പ്രവർത്തകൻ)