kunnamangalam-news
ചക്കാലക്കൽ ഹയർസെക്കണ്ടറി സ്ക്കൂളിലെ പുസ്തക സമാഹരണ യത്ഞത്തിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ രാജി, ഹെഡ്മാസ്റ്റർ ബഷീർ എന്നിവർ നിർവ്വഹിക്കുന്നു

കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ലൈബ്രറി വിപുലീകരണത്തിന് തുടക്കം. സ്ക്കൂളിലെ മദർ പി.ടി എ. കമ്മിറ്റിയാണ് ലൈബ്രറി സമാഹരണത്തിനായി പുസ്തകവണ്ടി ഉൾപ്പടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. സ്ക്കൂളിന്റെ നാൽപ്പതാം വാർഷികം പൂർത്തിയായ ഈ വർഷം പതിനായിരത്തോളം പുസ്തകങ്ങൾ സമാഹരിക്കാനാണ് പദ്ധതിയെന്ന് മദർ പിടിഎ പ്രസിഡന്റ് ഷബ്ന നൗഫൽ അറിയിച്ചു. പുസ്തക സമാഹരണ യത്ഞത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ രാജി, പ്രധാനാദ്ധ്യാപകൻ ബഷീർ എന്നിവർക്ക് കൈമാറി. പി.ഉഷ,സലീന സിദ്ധിഖലി, നഫീസ, ഫാത്തിമ, എന്നിവർ സംബന്ധിച്ചു.