
കോഴിക്കോട്: വസ്ത്ര നിർമ്മാണ മേഖലയിലെ മുൻനിര സംഘടനയായ 'സിഗ്മ' സംഘടിപ്പിക്കുന്ന നാലാമത് പെൽവിസ് ജീൻസ് ഫാഷൻ ഫെസ്റ്റിവൽ ആഗസ്റ്റ് 9,10,11 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും.
ഇരുന്നൂറിലധികം വസ്ത്ര നിർമ്മാണ സ്ഥാപനങ്ങളും അയ്യായിരത്തിലധികം ചെറുകിട വ്യാപാരികളും വിദേശ രാജ്യങ്ങളിലെ കയറ്റുമതിക്കാരും പങ്കെടുക്കും. രാജ്യത്തെമ്പാടുമുള്ള വസ്ത്ര നിർമ്മാതാക്കൾ തങ്ങളുടെ പുതിയ ഉത്പന്നങ്ങൾ മേളയിൽ പരിചയപ്പെടുത്തും. വാർത്താ സമ്മേളനത്തിൽ സിഗ്മ ജനറൽ സെക്രട്ടറി അബ്ബാസ് അദ്ദറ, വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, ട്രഷറർ കെ.എച്ച്.ഷെരീഫ്, ഫെസ്റ്റിവൽ ചെയർമാൻ ഫിറോസ് ഖാൻ, കൺവീനർ ഹിർഷാദ് അഹമ്മദ് എന്നിവർ പങ്കെടുത്തു.