
കോഴിക്കോട്: ജയൻ ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ അതുല്യ നടൻ ജയനെ 25ന് വൈകിട്ട് 4.30ന് ടൗൺഹാളിൽ അനുസ്മരിക്കും. സാഹിത്യ-സാംസ്‌കാരിക-സിനിമാ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഹരിഹരൻ രചിച്ച ശരപഞ്ജരം സിനിമയുടെ തിരക്കഥ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്യും. ഡോ. കെ.പി.സുധീര ആദ്യപ്രതി ഏറ്റുവാങ്ങും. പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലൻ മുഖ്യാതിഥിയാവും. ഡോ.അരവിന്ദൻ വല്ലച്ചിറ പുസ്തകം പരിചയപ്പെടുത്തും. ഹരിഹരൻ തന്റെ രചനാനുഭവങ്ങൾ സദസുമായി പങ്കുവെക്കും.