
കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, സ്‌കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തി.
കെ.എം.സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി.വിനോദ് കുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എം. മീനാകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സതീശൻ, കെ.എൻ.സജീഷ് നാരായണൻ, എം.ഷീജ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആർ.എം.രാജൻ സ്വാഗതവും വി.പി. മനോജ് നന്ദിയും പറഞ്ഞു.