കുറ്റ്യാടി: സി.പി.ഐ കുറ്റ്യാടി മണ്ഡലം സമ്മേളനത്തിന് തുടക്കമായി. എം.എം സൂപ്പി നഗറിൽ മുതിർന്ന നേതാവ് വി .എം ഔസേപ്പച്ചൻ പതാക ഉയർത്തി. പതാക പി ഭാസ്കരനും വി.പി നാണുവും കൊടിമര ജാഥയ്ക്ക് രാജു തോട്ടും ചിറയും കെ.കെ സത്യ നാരായണനും ബേനർ ജാഥയ്ക്ക് റീന സുരേഷും പി.പി ശ്രീജിത്തും നേതൃത്വം നൽകി. പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം .പി കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എം, പി. സുരേഷ് ബാബു, ജിതേഷ് കണ്ണപുരം, അഡ്വ.പി ഗവാസ്, കെ.പി പവിത്രൻ എന്നിവർ പ്രസംഗിച്ചു. കെ.കെ മോഹൻദാസ് സ്വാഗതവും റനിൽ വിൽസൺ നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9 ന് ഐ.വി ശശാങ്കൻ നഗറിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി .വി ബാലൻ ഉദ്ഘാടനം ചെയ്യും.