anusmaranam

വടകര: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു. എൻ.സി.പി വടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ടി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രവീന്ദ്രൻ, വി.പി.ഗിരീശൻ, കെ.പി.ഭാസ്കരൻ, വള്ളിൽ ശ്രീജിത്ത്, കൊയിലോത്ത് രാമചന്ദ്രൻ, ലതാ മോഹൻ, അഡ്വ.സാജ് മോഹൻ, വി.വി.ബാബു, ടി.രാമചന്ദ്രൻ, രജീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.