അത്തോളി: സ്വാതന്ത്യദിനത്തിൽ നൂറ് ഭരണഘടനാ സംരക്ഷണ സദസുകൾ സംഘടിപ്പിക്കാൻ ജനശ്രീ ബ്ലോക്ക് ക്യാമ്പ് തീരുമാനിച്ചു. അതോടൊപ്പം ആയിരം വീടുകളിൽ ദേശീയ പതാകയും ഉയർത്തും. ജനശ്രീ ബ്ലോക്ക് യൂണിയൻ സംഘം ഭാരവാഹികൾക്കായി നടത്തിയ ഏകദിന ക്യാമ്പ് നിർമ്മാൺ 2022 നബാർഡ് ജില്ലാ വികസന മാനേജർ എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് ചെയർമാൻ എ.എം.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സാക്ഷരതാ കോ-ഓർഡിനേറ്റർ ഗോപിനാഥൻ, വ്യവസായ വകുപ്പ് ഓഫീസർ ടി. കെ റഹിമുദ്ദീൻ, സുനിൽ കൊളക്കാട് എന്നിവർ ക്ലാസുകളെടുത്തു. ആർ.സി.സിജു, എ. കൃഷ്ണൻ, റൈനാ ബാബു, രാമചന്ദ്രൻ പരപ്പിൽ എന്നിവർ പ്രസംഗിച്ചു.