കോഴിക്കോട്: രാത്രി വീട്ടിലേക്ക് മടങ്ങവെ മർദ്ദിച്ചതായി യുവാവിന്റെ പരാതി. മലാപ്പറമ്പ് പാമ്പാടി വളപ്പിൽ വിനോദിനാണ് മർദ്ദനമേറ്റത്. കാലിന് ക്ഷതമേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10ന് മലാപ്പറമ്പ് പാർക്കിന് മുന്നിലാണ് സംഭവം. മലാപ്പറമ്പ് സ്വദേശി ഷിനോജാണ് മർദ്ദിച്ചതെന്നും കാരണം വ്യക്തമല്ലെന്നും ചേവായൂർ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഷിനോജിന് മർദ്ദനമേറ്റിരുന്നു. തന്നെ മർദ്ദിച്ചവരുടെ കൂടെയുള്ളയാളെന്ന് കരുതിയാകാം വിനോദിന് മർദ്ദനമേറ്റതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഷിനോജിനെ പിടികൂടാനായില്ല.