news

കുറ്റ്യാടി: കോഴിയിറച്ചിയുടെ വില കുറഞ്ഞിട്ടും വടകര താലൂക്കിലെ ചില സ്ഥലങ്ങളിൽ കോഴിയിറച്ചിക്ക് അമിതവില ഈടാക്കുന്നതായി താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു. കുറുന്തോടി, മണിയൂർ- മണിയൂർ ഹൈസ്കൂൾ,അഴിയൂർ, കോറോത്ത് റോഡ്, മുക്കാളി എന്നീ സ്ഥലങ്ങളിൽ അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് പരിശോധന. വടകര താലൂക്കിൽ കോഴിയിറച്ചിക്ക് 130 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നും കടകളിൽ വിലവിവരപട്ടിക സ്ഥാപിക്കുകയും, പഞ്ചായത്ത് ലൈസൻസ് , ഭക്ഷ്യ സുരക്ഷാ ലൈസൻസ് എന്നിവ ഉണ്ടായിരിക്കേണ്ടതുമാണെന്ന് വടകര താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു.