yyyyyyy
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവഗ്രഹ പ്രീതിക്കായി നടന്ന മഹാ നവഗ്രഹപ്രീതി ഹോമം

കോഴിക്കോട് : തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവഗ്രഹ പ്രീതിക്കായി നടന്ന മഹാ നവഗ്രഹപ്രീതി ഹോമം ഭക്തി സാന്ദ്രമായി. നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി.

രാവിലെ 7.30 മണിക്ക് സൂര്യനമസ്‌ക്കാരത്തോടെയാണ് പൂജാദി കർമ്മങ്ങൾ ആരംഭിച്ചത്. സൂര്യ നമസ്‌ക്കാരത്തിന് ദക്ഷിണാമൂർത്തി ശർമ മുഖ്യ കാർമ്മികത്വം വഹിച്ചു. മഹാ നവഗ്രഹ പ്രീതി ഹോമത്തോടനുബന്ധിച്ച് താമരക്കാട് കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ, ക്ഷേത്രത്തിൽ നവഗ്രഹ കീർത്തന ആലാപനം നടന്നു. നൊചൂർ നാഗരാജ് മൃദംഗത്തിലുംവിശ്വനാഥൻ വയലിനിലും അകമ്പടി നൽകി.

മഹാന്യാസപുരസ്സരം രുദ്രാഭിഷേകം, നവഗ്രഹ ജപം, നവഗ്രഹ പൂജ എന്നിവക്ക് ക്ഷേത്ര പുരോഹിതൻബാലസുബ്രഹ്മണ്യ ശർമ്മ കാർമ്മികത്വം വഹിച്ചു.

രാവിലെ 11.30ന് മഹാ നവഗ്രഹപ്രീതി ഹോമം ആരംഭിച്ചു. ഹോമ കർമ്മത്തിന് നടരാജ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. ദക്ഷിണാമൂർത്തി ശർമ്മ, ഗോപാലകൃഷ്ണ ശർമ്മ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്നു പൂർണ്ണാഹുതി, മഹാ ദീപാരാധന എന്നിവ നടന്നു. തുടർന്ന് ഭക്തജനങ്ങൾക്ക് നിവേദ്യ പ്രസാദം നൽകി.