കോഴിക്കോട്: എൻ.എസ്.ഒ നടത്തുന്ന സാമൂഹിക സാമ്പത്തിക സർവേ 'ഹൗസ് ഹോൾഡ് കൺസംപ്ഷൻ എക്‌സ്‌പെൻഡിച്ചർ സർവേ' യുടെ ത്രിദിന പരിശീലന ക്യാമ്പ് കാലിക്കറ്റ് ടവറിൽ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2.30 ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. എൻ.എസ്.ഒ റീജിയണൽ ഓഫീസ് ഡയറക്ടർ മുഹമ്മദ് യാസിർ എഫ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് വി., സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ എം.ജെ.തോമസ്, പി.കെ.ജനാർദനൻ എന്നിവർ പങ്കെടുക്കും. പരിശീലന ക്യാമ്പ് 27ന് സമാപിക്കും.