കോഴിക്കോട്: ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ 14-ാം വാർഷികവും അവാർഡ് ദാനവും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ സജീവ പ്രവർത്തകനായ ഡോ. അൻവർ അമീൻ ചേലാട്ട് മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. സ്വാമി സന്ദീപാനന്ദ ഗിരി പൊന്നാട അണിയിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. ഖാസി ഫൗണ്ടേഷൻ ചെയർമാൻ എം.വി മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് സൊസൈറ്റിയ്ക്ക് ഖാസി ഫൗണ്ടേഷൻ നൽകുന്ന ആംബുലൻസിന്റെ താക്കോൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ് ജയശ്രീയ്ക്ക് നൽകി.
ഖാസി ഫൗണ്ടേഷൻ ട്രഷറർ എം.വി റംസി ഇസ്മായിൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ഹുസൈൻ മടവൂർ എന്നിവർ വിശിഷ്ടാതിഥികളായി. കൗൺസിലർ എസ്. കെ അബൂബക്കർ അനുമോദന പ്രസംഗം നടത്തി. കെ.മൊയ്തീൻ കോയ, പി.വി ചന്ദ്രൻ, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, കെ.വി ഹസീബ് അഹമ്മദ്, പി.കെ അബ്ദുൽ ലത്തീഫ്, കെ.പി.യു അലി, ഡോ.കെ. കുഞ്ഞാലി, എൻ.ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു. ഖാസി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.ടി ആസാദ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ആർ.ജയന്ത് കുമാർ നന്ദിയും പറഞ്ഞു.