കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെയും എസ്.എസ്.എൽ.സി , പ്സസ്ടു മുഴുവൻ എപ്ളസ് കരസ്ഥമാക്കിയവരെയും മറ്റു മേഖലകളിൽ കഴിവു തെളിയിച്ചവരെയും ആദരിക്കുന്ന പ്രതിഭാ സംഗമം 2022
കൊയിലാണ്ടി ടൗൺഹാളിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര, ഇ.കെ. അജിത്ത്, പ്രജില സി, കൗൺസിലർമാരായ രത്നവല്ലി ,വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.