വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. .ഡയറക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട്, 2001-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റ് മണി ബാബു, പയ്യോളി നാണു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർമാർ ജയേഷ് വടകര, കൃഷ്ണൻ പൂളത്തറ,രജീഷ് മുള്ളമ്പത്ത്, ചന്ദ്രൻ കല്ലാച്ചി, മോഹൻരാജ്, വനിതാ സംഘം പ്രസിഡന്റ് സുഭാഷിണി സുഗുണേഷ്, സെക്രട്ടറി ജ്യോതി രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷൈനിത്ത് അടുക്കത്ത്, സെക്രട്ടറി സുകേഷ് കല്ലാച്ചി, ബാബു മാസ്റ്റർ എന്നിവർ പങ്കെടുത്തു. കൗൺസിലർ വിനോദൻ മാസ്റ്റർ സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ ചന്ദ്രൻ ചാലിൽ നന്ദിയും പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം വടകര യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദനം ഗുരുദേവ ഓഡിറ്റോറിയത്തിൽ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.