ഫറോക്ക്: ജയക്കിളി രചിച്ച മണൽശില്പം കഥാസമാഹാരം ഗ്രന്ഥകാരൻ കെ.ഇ.എൻ പ്രകാശനം ചെയ്തു. എഴുത്തുകാരൻ ശശിധരൻ ഫറോക്ക് പുസ്തകം ഏറ്റുവാങ്ങി. ഡോ. ശരത് മണ്ണൂർ പുസ്തകം പരിചയപ്പെടുത്തി. ഫറോക്ക് വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അജിത് കുമാർ പൊന്നേംപറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എ. ബഷീർ, പ്രദീപ് രാമനാട്ടുകര, ടി. ബാലകൃഷ്ണൻ നായർ, പി. വേണുഗോപാലൻ, കഥാകൃത്ത് ജയക്കിളി, വിജയകുമാർ പൂതേരി, രാഗേഷ് ചെറുവണ്ണൂർ എന്നിവർപ്രസംഗിച്ചു. കോഴിക്കോടൻ കളിത്തട്ടിന്റെ പൂച്ച എന്ന നാടകവും അരങ്ങേറി.