രാമനാട്ടുകര: യജ്ഞാചാര്യൻ എ.കെ.ബി. നായർ നടത്തുന്ന പന്ത്രണ്ടാമത് രാമായണ സപ്താഹയജ്ഞത്തിന് അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിൽ തുടക്കമായി. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. എഴുത്തച്ഛന്റെ വാക്കുകൾ മനുഷ്യ ഹൃദയത്തെ സ്പന്ദിക്കുന്ന വിധം വർണിക്കുന്നതാണെന്ന് അനിൽ വള്ളത്തോൾ പറഞ്ഞു. ചടങ്ങിൽ ക്ഷേത്ര നവീകരണ സമിതി പ്രസിഡന്റ് പി. രാവുണ്ണികുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു. എം.ബാലകൃഷ്ണകുറുപ്പ്, സെക്രട്ടറി കെ.എം.ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ഗീതാഞ്ജലി വിജയൻ, ട്രഷറർ കെ. ലക്ഷ്മണൻ, ജോയിന്റ് ട്രഷറർ പി. ജയശങ്കർ എന്നിവർ പ്രസംഗിച്ചു. ഒ.സി.ഗോവിന്ദൻ നമ്പൂതിരി പൂജയും, ആനന്ദവല്ലി അമ്മ അങ്ങേപ്പാട്ട് പാരായണവും നടത്തും. 30 ന് സമാപിക്കും.