മുക്കം: നാലു പതിറ്റാണ്ടിന്റെ കലാലയ സ്മരണകൾക്ക് പുതുജീവൻ നൽകി മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജിൽ വിദ്യാർത്ഥികൾ ഒത്തു ചേർന്നു. മിലാപ്പ്' 22' എന്ന പേരിൽ നടത്തിയ സംഗമത്തിൽ, കോളേജ് ആരംഭിച്ച 1982 മുതലുള്ള മുവ്വായിരത്തോളംപേർപങ്കാളികളായി.
ഗ്ലോബൽ അലുംനി കമ്മിറ്റി പ്രസിഡന്റ് അഡ്വ.മുജീബുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി.അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. അലുംനി സെക്രട്ടറി റീന ഗണേഷ്, സംഘാടകസമിതി ചീഫ് കോ ഓർഡിനേറ്റർ അഷ്രഫ് വയലിൽ എന്നിവർ പ്രസംഗിച്ചു. വിരമിച്ച അദ്ധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. വെബ്‌സൈറ്റ് പ്രകാശനം മാനേജ്‌മെന്റ് പ്രതിനിധി വി.അബ്ദുള്ളക്കോയ ഹാജി നിർവഹിച്ചു. അലുംനി കോളേജിന് നൽകുന്ന ഫണ്ട് സംഘാടകസമിതി ചീഫ് കോ ഓർഡിനേറ്റർ അഷ്രഫ് വയലിൽ പ്രിൻസിപ്പലിനെ ഏൽപ്പിച്ചു.