പേരാമ്പ്ര: ജനവാസ മേഖലകളെ ബഫർസോണിൽ നിന്നു ഒഴിവാക്കണമെന്നു കർഷകസംഘം ചക്കിട്ടപാറ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. 30 നു ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യമതിലിൽ എല്ലാവരും അണി ചേരണമെന്നും യോഗം അഭ്യർത്ഥിച്ചു. ജില്ലാ കമ്മറ്റി അംഗം കോലാത്ത് ശശിധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. പി രഘുനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് എം.ബി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ. കെ ദിവാകരൻ, എൻ.പി ബാബു, ഏ.ജി ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: പി.പി രഘുനാഥ് (സെക്രട്ടറി), എം.ബി പ്രകാശൻ (പ്രസിഡന്റ്), ഐ സുരേഷ് (ട്രഷറർ).