കടലുണ്ടി: മണ്ണൂർ വളവ് കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത മദ്യ മയക്കുമരുന്നു വിൽപ്പന കർശനമായി തടയണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മണ്ണൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സിപ്പെക്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാക്കമ്മിറ്റി അംഗം കെ.നജ്മ ഉദ്ഘാടനം ചെയ്തു. ഒ.ഷീജ അദ്ധ്യക്ഷയായി. ടി.കെ. ഷൈലജ, റീന പിലാക്കാട്ട്, ഉദയകുമാരി, എം.നിഷ, വിജിത, പി.വി ഉദയകമാരി , വി അനുഷ ബിന്ദു പച്ചാട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സ്മിതാ ഗണേശ് (പ്രസിഡന്റ്), ആയിഷ (സെക്രട്ടറി), ബിന്ദു പൂക്കാട്ട് (ട്രഷറർ).