പേരാമ്പ്ര: നരയംകുളം ഗ്രാമീണ വായനശാല പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഗ്രാമ പഞ്ചായത്ത് അംഗം ടി. പി. ഉപഹാരങ്ങൾ നൽകി. രാജൻ നരയംകുളം അദ്ധ്യക്ഷത വഹിച്ചു . പി. എം. ഹരിനന്ദന, എ. കെ. കണാരൻ, പാർവ്വതി സതീശ്, ഫാദി ഷമാസ്, എ. കെ. ലീഷ, പി. ശ്രീജേഷ്, ജയരാജ് കൽപ്പകശ്ശേരി, എ. കെ. കുഞ്ഞിച്ചെക്കിണി എന്നിവർ പ്രസംഗിച്ചു.