കോഴിക്കോട്: മതങ്ങൾ തമ്മിൽ വളർന്നുവരുന്ന സ്പർദ്ധയും വിദ്വേഷവും മറന്നുകൊണ്ട് ഐക്യം അനിവാര്യമായി മാറിയിരിക്കുകയാണെന്നും മുസ്ലീം സമുദായം അതിന് മുന്നിൽ ഉണ്ടാകുമെന്നും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അദ്ധ്യക്ഷത വഹിച്ചു. ഹമീദലി അരൂർ, ഡോ.സുൽഫിക്കർ അലി, റഷീദ് ഒളവണ്ണ, വളപ്പിൽ അബ്ദുസ്സലാം, ഇ.വി മുസ്തഫ, എം.എം അബ്ദുറസാഖ്, കെ.പി അബ്ദുലത്തീഫ്, അഹമ്മദ് നിസാർ, ആയിഷ ചെറുമുക്ക് എന്നിവർ പ്രസംഗിച്ചു.