വടകര: റോഡിലേക്ക് ചാഞ്ഞ മരം അപകട ഭീഷണിയുയർത്തുന്നു. ഏറാമല കൊയിലോത്ത് താഴ-കപ്പറമ്പത്ത് താഴ റോഡിലേക്കാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവ് ചാഞ്ഞ് യാത്രാ തടസമടക്കം സൃഷ്ടിക്കുന്നത്. അപകട ഭീഷണിയുള്ളതിനാൽ ഓർക്കാട്ടേരി നോർത്ത് യു .പി സ്കൂളിലെത്തേണ്ട വിദ്യാർത്ഥികൾ ഒഞ്ചിയം പാലം വഴി ഒന്നര കിലോമീറ്റർ ദൂരം ചുറ്റിയാണ് സ്കൂളിലെത്തുന്നത്. ഇതിന് പുറമെ വീട്ടുകാർക്ക് നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട് നേരിടുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസിന് പോലും ഇതു വഴി കടന്നു പോകാൻ സാധിക്കാറില്ല. വ്യക്തികൾ കൂടാതെ സാംസ്ക്കാരിക സംഘടനകളടക്കം നിരവധി തവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഗ്രാമ പഞ്ചായത്തിൽ ട്രീ കമ്മിറ്റി നിലവിൽ ഇല്ല. ഫോറസ്റ്റുകാർ അടക്കം ഉൾപെടുന്ന കമ്മിറ്റി ഉണ്ടാക്കിയിട്ട് ഉടനെ ഇത്തരം പരാതികളിൽ നടപടി ഉണ്ടാകും- ദീപുരാജ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ്