കോഴിക്കോട് : കോഴിക്കോട് -ബാലുശ്ശേരി റോഡിന്റെ സ്ട്രക്ചറൽ വാല്യൂയേഷൻ ഉൾപ്പടെയുള്ള നടപടികൾ ആഗസ്റ്റ് 31 നകം പൂർത്തീകരിക്കാൻ നിർദേശം. നിയോജകമണ്ഡലത്തിലെ റോഡ് പ്രവൃത്തികൾ അവലോകനം ചെയ്യാൻ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

സ്ട്രക്ച്ചറൽ വാല്യൂയേഷൻ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്ക് വിഭജിച്ചു നൽകിയതായി ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി യോഗത്തിൽ അറിയിച്ചു. പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ആഗസ്റ്റ് 16 ന് കളക്ടറേറ്റിൽ വീണ്ടും യോഗം ചേരും. പി.യു.കെ.സി റോഡിൽ അതിർത്തി കല്ല് കെട്ടുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും നിർദ്ദേശിച്ചു.

ഡെപ്യൂട്ടി കളക്ടർ പി.പി ശാലിനി, പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.