photo
ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2022 - 23 വർഷത്തെ പ്രവർത്തനോദ്ഘാടനം സംഗീത സംവിധായകൻ പ്രേംകുമാർ വടകര നിർവ്വഹിക്കുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2022-23 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംഗീതസംവിധായകൻ പ്രേംകുമാർ വടകര നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാംജിത് .എം.

അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന കലണ്ടർ ജി. വി. എച്ച്. എസ്. എസ്. പ്രിൻസിപ്പൽ എ.കെ. ശ്രീജ വിദ്യാരംഗം ജില്ലാ നിർവാഹക സമിതി അംഗം രാമകൃഷ്ണൻ മുണ്ടക്കരക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വിരമിച്ച മുൻ കൺവീനർ മിനിജാറാണിക്കുള്ള ഉപഹാരം ജി.വി.എച്ച് .എസ്.എസ്. ഹെഡ് മിസ്‌ട്രസ് സിന്ധു എം സമർപ്പിച്ചു. കോ -ഓർഡിനേറ്റർമാർക്കുള്ള ശിൽപ്പശാലയ്ക്ക് വി. എം. അഷറഫ് നേതൃത്വം നൽകി. യൂസഫ് എം.കെ, അഖിലേശ്വരൻ എന്നിവർ പ്രസംഗിച്ചു. ബാലുശ്ശേരി ഉപജില്ലാ കോ-

ഓർഡിനേറ്റർ ഫൈസൽ കിനാലൂർ സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു.