അത്തോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യുണിറ്റ് കൺവെൻഷൻ പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു.പി.ജനാർദ്ദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്.എൽ.സി., പ്ലസ്.ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ബൈജു കൂമുള്ളി ഉപഹാരങ്ങൾ നൽകി. കൈത്താങ്ങ് ആദ്യഗഡു വിതരണം പി.വി. ഭാസ്കരൻ കിടാവ് നിർവഹിച്ചു. കെ.അശോകൻ, കെ.ഗംഗാധരൻ നായർ,ടി.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥിരമായി ഡയാലിസിസിന് വിധേയമായി ക്കൊണ്ടിരിക്കുന്ന പെൻഷൻകാരെ മെഡിസെപിൽ ഉൾപെടുത്തി സേവനം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.സെക്രട്ടറി ടി.ദേവദാസൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എം.കാർത്തിക നന്ദിയും പറഞ്ഞു.