photo
വി.പി.ദാമോദരൻ

ബാലുശ്ശരി : പൊന്നരം തെരുവിലെ പാടമ്പത്ത് വി.പി ദാമോദരൻ(ശാസ്ത്രി 93 ) നിര്യാതനായി.ബാലുശ്ശേരിയിൽ നാടകത്തറയ്ക്ക് തുടക്കമിട്ട നാടക കലാകാരനായിരുന്നു. 1947-ൽ വന്ദേ മാതരം എന്ന നാടകം അവതരിപ്പിച്ചു കൊണ്ടായിരുന്നു രംഗപ്രവേശം. 1964 - 65 കാലഘട്ടത്തിൽ സി. കൊമ്പിലാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗണേശ് കലാസമിതിയിലൂടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടക-സിനിമാ നടി സരസ ബാലുശ്ശേരിയെ നാടക രംഗത്തു കൊണ്ടുവന്നതു ദാമോദരനായിരുന്നു. ഇന്ത്യാ-ചൈന യുദ്ധകാലത്ത് രാജ്യ രക്ഷാ നിധിയിലേക്ക് പണം സ്വരൂപിക്കാനായി ഇന്ത്യാ-ചീന ഭായി ഭായി എന്ന നാടകം അവതരിപ്പിക്കുകയുണ്ടായി. 1997-ൽ നിരീശ്വരവാദിയായ അപ്ഫൻ നമ്പൂതിരിയെ അവതരിപ്പിച്ചു കൊണ്ടാണ് ദാമോദരൻ നാടക വേദി ഒഴിഞ്ഞത്. ഹസ്തരേഖയിലും ജ്യോതിഷത്തിലും അറിവുണ്ടായിരുന്നു.ഭാര്യ: മീനാക്ഷി.മക്കൾ:വി.പി രാജൻ.(റിട്ട:ഫോറസ്റ്റർ), ശാന്ത (ബാലുശ്ശേരി ), വി.പി.ശശീന്ദ്രൻ.( കെ.എസ്.ആർ.ടി.സി), മരുമക്കൾ :പി.കെ.സോമൻ (റിട്ട. സെയിൽസ് ടാക്സ്), സുഭാഷിണി (ബേപ്പൂർ ), മിനി( ഒഫ്താൽമോളജിസ്റ്റ് സി.എച്ച്.സി ഉള്ള്യേരി )സഞ്ചയനം: ശനിയാഴ്ച.