കോഴിക്കോട് : കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ഹാളിൽ ചേർന്ന ജില്ലാ സമ്മേളനം കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി ജനകീയ പ്രതിരോധം സൃഷ്ടിക്കുവാൻ സമ്മേളനത്തിൽ കർമ്മ പദ്ധതിക്ക് രൂപരേഖ തയ്യാറാക്കി. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സഹകരണത്തോടുകൂടി വിപുലമായ ബോധവത്കരണ പദ്ധതികൾക്ക് തുടക്കം കുറിക്കും. സംസ്ഥാന പ്രസിഡന്റ് കെ. രാമകൃഷ്ണൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. സജീവ് എന്നിവർ പങ്കെടുത്തു.പികെ ഹരീഷ് (പ്രസിഡന്റ്),സി.വി. സന്ദീപ് (സെക്രട്ടറി), എ.എൻ. അഖിൽ (ട്രഷറർ) പി.സി. ബാബു(വൈസ് പ്രസിഡന്റ്) റസൂൺ കുമാർ(ജോയിന്റ് സെക്രട്ടറി) . ജി. ബൈജു എൻ.കെ. ഷബീർ, സി.പി. ഷാജു (സംസ്ഥാന കമ്മറ്റി അംഗങ്ങൾ) ആയും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനം 21 അംഗ ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു.