anumodanam
കണ്ണൻ മാസ്റ്റർ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ അനുമോദനം ചോമ്പാല എ.ഇ.ഒ. എം.ആർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ, കലാ-കായിക പ്രതിഭകൾ എന്നിവരെ കെ.കെ.കണ്ണൻ മാസ്റ്റർ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചോമ്പാല എ.ഇ.ഒ എം.ആർ.വിജയൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വി.കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. നാൽപ്പതോളം പേർക്ക് സ്വീകരണം ഒരുക്കി. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ഷിനിത ചെറുവത്ത് എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.സുരേഷ് സ്വാഗതവും പി.കെ ഉദയകുമാർ നന്ദിയും പറഞ്ഞു.