പേരാമ്പ്ര:ചെറുവണ്ണുർ പഞ്ചായത്ത് 3ാം വാർഡിൽ മഠത്തിൽ മുക്കിന് സമീപം പെരുവാണിയൻകുന്നുമ്മൽ രാജീവന്റെ കൊപ്രച്ചേവിന് തീപിടിച്ചു. ഇന്നലെ പുലർച്ചേ രണ്ടി മണിയോടയാണ് തീപിടിച്ചത്.

ഏകദേശം നാലായിരത്തോളം തേങ്ങയും കൂട്ടിയിട്ട ചിരട്ടയും അഗ്നിക്കിരയായി. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷൻ ഓഫീസർ പി.സി പ്രേമന്റെ നേതൃത്ത്വത്തിൽ രണ്ട് യൂണിറ്റെത്തി തീയണച്ചു.

ഉദ്ദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായതാണ് പ്രാഥമിക വിവരം. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഐ.ഉണ്ണികൃഷ്ണൻ ,കെ.ശ്രീകാന്ത്,കെ.പി വിപിൻ, പി.എം വിജേഷ്,ആർ.ജിനേഷ്,എസ്.ആർ സാരംഗ്,ഇ.എം പ്രശാന്ത് ,സി.കെ സ്മിതേഷ് ഹോം ഗാർഡ് എൻ.എം രാജീവൻ എന്നിവർ പങ്കാളികളായി. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിന്റെ നേതൃത്വത്തിൽ തീ അണക്കുന്നു