lahari
lahari

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സെമിനാർ കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എം.സുഗുണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം സിവിൽ എക്‌സൈസ് ഓഫീസർ ഷഫീഖ് അലി.ടി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. കെ.പി സൂഫിയാൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ഷിബു, പഞ്ചായത്ത് അംഗം സിജി കുറ്റികൊമ്പിൽ, മനു ബേബി, ടി.സഫിയ,തുടങ്ങിയവർ പങ്കെടുത്തു.