കൊടിയത്തൂർ : കൊടിയത്തൂർ കൊളായിൽ അഹമ്മദ് കുട്ടി ഹാജി റോഡിന്റെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കം. 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച 33 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പ്രവൃത്തി നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. പാലക്കുഴിയിൽ നിന്നാരംഭിച്ച് പി.ടി.എം ഹയർ സെക്കന്ററി സ്‌കൂളിന് സമീപത്ത് എത്തിച്ചേരുന്ന റോഡിന് ഒരു കിലോമീറ്റർ ദൂരമാണുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.